കൊല്‍ക്കത്ത: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ടൂര്‍ണമെന്റില്‍ വിജയ തുടര്‍ച്ച തുടരാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ ജയത്തോടെ സെമിയിലെത്തുന്ന രണ്ടാമത്തെ ടീമാകാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം
ദക്ഷിണാഫ്രിക്ക ടീം: ക്വിന്റന്‍ ഡി കോക്ക്, ടെംബ ബവുമ (സി), റാസി വന്‍ ഡെര്‍ ഡസ്സന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ ജെന്‍സെന്‍, കേശവ് മഹാരാജ്, കഗിസോ റബാഡ, ലുന്‍ഗി എന്‍ഗിഡി, ടബ്‌രിസ് ഷംസി
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (സി), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ , സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്
പാകിസ്ഥാന്‍ ഒഴികെയുള്ള ടീമിനെതിരെ ദക്ഷിണാഫ്രിക്ക നേടിയ വിജയങ്ങളെല്ലാം 100 റണ്‍സിന് മുകളിലാണ്. അതുകൊണ്ട് ജയ പ്രതീക്ഷയോടെ തന്നെയാണ് ടീം ഇറങ്ങുന്നത്.
നെതര്‍ലന്‍ഡ്സിനോട് അപ്രതീക്ഷിത തോല്‍വി ഇനി ഒരു മത്സരത്തിലുമുണ്ടാകാതിരിക്കാന്‍ കരുതി തന്നെയാകും അവര്‍ ഇറങ്ങുക. കരുത്തരായ ഇന്ത്യയുടെ ബൗളിങ് നിരയ്‌ക്കെതിരെ മികച്ച് ബാറ്റിങ് മികവ് കാണിക്കുകയെന്നത് ജയത്തില്‍ നിര്‍ണായകമാണ്. ഈ ലോകകപ്പില്‍ മാത്രം നാല് സെഞ്ച്വറികള്‍ നേടിയ ക്വിന്റന്‍ ഡി കോക്കിന്റെ പ്രകടനമാകും ഇന്നത്തെ മത്സരത്തില്‍ നിര്‍ണായകമാകുക.
കരുത്തരായ ബാറ്റിങ് നിരയ്ക്ക് പുറമെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ 55ല്‍ ചുരുക്കിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. നായകന്‍ രോഹിത് ശര്‍മ്മയുള്‍പ്പെടെ ഇന്ത്യന്‍ നിരയില്‍ എല്ലാ ബാറ്റര്‍മാരും ഫോം കണ്ടെത്തിയെന്നത് ഇന്ത്യക്ക് ആത്മവിശ്വാസം കൂട്ടുന്നതാണ്.