സ്ലോ പിച്ചിൽ ഇംഗ്ലണ്ടിനെതിരെ ഹൈ വോൾട്ടേജ് വിജയവുമായി ലോകകപ്പിൽ ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നു. ഇത്തവണ 100 റൺസ് വിജയം.

ലക്‌നൗ : ഇംഗ്ളണ്ടിനെതിരെ ബൗളിങ്ങിനെത്തിയ ഇന്ത്യ ലോകകപ്പിൽ മിന്നുന്ന വിജയം കരസ്ഥമാക്കി.സ്ലോ പിച്ചിൽ കരുതലോടെ ബാറ്റുവീശിയ ഇന്ത്യ ബൗളിങ്ങിലും മികച്ചു നിന്നു.മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള മികച്ച ബൗളിങ്ങിന് മുന്നിൽ ഇംഗ്ലീഷ് പട കളിമറന്നു.ഇത്തവണ 100 റൺസിനാണ് ഇന്ത്യ വിജയിച്ചത്.
മുഹമ്മദ് ഷമി നാല് വിക്കറ്റെടുത്തു.ബുംറ മൂന്ന് വിക്കറ്റും,കുൽദീപ് രണ്ടു വിക്കറ്റും വീതമെടുത്തു തിളങ്ങി.രോഹിത് ശർമയാണ് മാൻ ഓഫ് ദി മാച്ച്.