ലോകകപ്പിൽ രണ്ടാം വീണ്ടും അട്ടിമറി വിജയം .കരുത്തരായ ആഫ്രിക്കയെ ഡച്ച് പട മുട്ട് കുത്തിച്ചു. മഴകാരണം 43 ഓവറാക്കിചുരുക്കിയ മത്സരത്തിൽ നെതെർലാൻഡ് നേടിയ 245 റൺസ് എടുക്കുവാൻ പാടുപെടുന്ന ദക്ഷിണാഫിക്കൻ ബാറ്റർമാർ വീണ്ടും ലോകകപ്പിൽ നിരാശ പടർത്തി. ഇതുവരെ നടന്ന ലീഗ് മത്സരങ്ങളിലെല്ലാം കരുത്തന്മാരെ മുട്ടുകുത്തിച്ചു ആഫ്രിക്കൻ കരുത്തിനെയാണ് ഡച്ച് കപ്പൽ മുക്കിയത്.ഇതോടുകൂടി ലോകകപ്പ് ക്രിക്കറ്റിൽ ആർക്കും ആരെയും തോല്പിക്കാവുന്ന വേദിയായി മാറി.ഇതിനോടകം ഓസ്ട്രേലിയയെ അഫ്ഗാനിസ്ഥാൻ തോൽപ്പിച്ചിരുന്നു.
ഗുജറാത്ത് : പ്രാർത്ഥന ഫലിച്ചില്ല. കപ്പ് ഓസ്ട്രേലിയ കൊണ്ടുപോയി. കളിമറന്ന് കളത്തിലിറങ്ങിയ ഇന്ത്യൻ നിരക്ക് ചൂരൽ കഷായം നൽകിയ ഓസ്ട്രേലിയ കപ്പിൽ മുത്തമിട്ടു. നരേന്ദ്ര മോഡിയുടെ പേരുള്ള സ്റ്റേഡിയത്തിൽ ഒന്നരലക്ഷം കാണികളെ നിശബ്ദരാക്കിക്കൊണ്ട് കങ്കാരുപ്പടയ്ക്ക് ആറാം ഏകദിന ക്രിക്കറ്റ് ലോക കിരീടം. ടൂർണമെന്റിലെ 10 മത്സരങ്ങളും ജയിച്ചെത്തിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് മഞ്ഞപ്പട തോൽപ്പിച്ചത്. അന്ന് റിക്കി പോണ്ടിങ്ങായിരുന്നെങ്കിൽ ഇന്ന് ഓപ്പണർ ട്രാവിസ് ഹെഡ് ആണ് ഓസ്ട്രേലിയക്ക് അനായാസജയം ഒരുക്കിയത്. 120 പന്തുകൾ നേരിട്ട ഹെഡ് 137 Read More…
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരെ വമ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സിന് ഓള് ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. 14 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.യാന്സന് ഉള്‍പ്പെടെ ആകെ നാലു പേരാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടന്നത്. 243 റണ്‍സ് Read More…