AUTO

ഇ.വി യുദ്ധത്തിലേക്ക് മാരുതിയും.

ഡൽഹി : മാരുതി സുസുകി തങ്ങളുടെ ആദ്യ ഇലക്​ട്രിക്​ കാർ അവതരിപ്പിക്കുമെന്ന സൂചന നൽകിയിട്ട്​ ഏറെക്കാലമായി. ഇ.വി.എക്സ് എന്ന പേരിൽ പ്രോട്ടോടൈപ്പും 2023 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചിരുന്നു. ടോക്കിയോയിൽ നടക്കുന്ന ജപ്പാൻ മൊബിലിറ്റി ഷോയിൽ സുസുകി ഇ.വി.എക്സ്​ കൺസെപ്റ്റിന്റെ കൂടുതൽ വികസിപ്പിച്ച പതിപ്പ് വെളിപ്പെടുത്തിയിരിക്കുകയാണ്.

അപ്‌ഡേറ്റ് ചെയ്‌തതിനാൽ ഇപ്പോൾ പ്രൊഡക്ഷനുമായി അടുത്തുനിൽക്കുന്ന വാഹനമാണ് മൊബിലിറ്റി ഷോയിൽ കാണാനാവുന്നത്. ഇ.വി.എക്സ്​ കൺസെപ്റ്റ് 4,300 mm നീളവും 1,800 mm വീതിയും 1,600 mm ഉയരവും ഉണ്ട്​. മുൻവശത്ത് ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകളും ഷട്ട് ഓഫ് ഗ്രില്ലും ‘Y’ ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും കാണാനാവും. ബമ്പറിലെ ബോൾഡ് ബ്ലാക്ക് ക്ലാഡിംഗിൽ സ്കിഡ് പ്ലേറ്റ് ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ബമ്പറിൽ വിശാലമായ എയർ ഇൻടേക്കും ട്വിൻ ഹൊറിസോണ്ടൽ എൽഇഡി ലൈറ്റിംഗ് എലമെന്റുകളും നൽകിയിരിക്കുന്നു.
സിൽവർ ഇൻസെർട്ടുകളുള്ള ബ്ലാക്ക് ലോവർ ഡോർ ട്രിം, സ്‌പോർട്ടി ലുക്കിങ്​ അലോയ്​ വീലുകൾ, മെഷീൻ കട്ട് അലോയി വീലുകൾ, ക്രീസുകളുള്ള കർവ്വ്ഡ് ബോണറ്റ്, സ്കൾപ്റ്റഡ് ബൂട്ട്‌ലിഡിന് നടുവിൽ ഇ.വി.എക്സ്​ ലെറ്റിങുകൾ, പിൻ ബമ്പറിൽ ഹൊറിസോണ്ടൽ റിഫ്‌ളക്ടറുകൾ, ബോൾഡ് സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മറ്റ് പ്രധാന ഹൈലൈറ്റുകൾ.


വലിയ സൈസിലുള്ള വെർട്ടിക്കൽ എസി വെന്റുകൾ, ഫ്യൂച്ചറിസ്റ്റിക് ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ലാൻഡ്‌സ്‌കേപ്പ് ഓറിയന്റഡ് സ്‌ക്രീൻ ഇൻഫോടെയിൻമെന്റും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും, സ്വീപ്‌ബാക്ക് ഡാഷ്‌ബോർഡ് ഡിസൈൻ, റോട്ടറി ഡയലോടുകൂടിയ ഫ്ലോട്ടിംഗ് സെന്റർ കൺസോൾ, വിശാലമായ ബക്കറ്റ് സീറ്റുകൾ, പനോരമിക് സൺറൂഫ്, ടച്ച് ബേസ്ഡ് കൺട്രോളുകൾ എന്നിവയാണ്​ ഉള്ളിലെ സവിശേഷതകൾ.പ്രൊഡക്ഷൻ-സ്പെക്ക് മാരുതി സുസുക്കി ഇ.വി.എക്സ്​ വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവി, ടാറ്റ കർവ്വ് ഇവി, മഹീന്ദ്ര XUV.e8, കിയ സെൽറ്റോസ് ഇവി മുതലായവയുമായി നേരിട്ട് മത്സരിക്കും. ഇത് ടൊയോട്ടയുടെ 27PL സമർപ്പിത സ്കേറ്റ്ബോർഡ് ആർക്കിടെക്ചറിലാവും ഒരുങ്ങുന്നത്. കൂടാതെ വാഹനത്തിന് സിംഗിൾ, ട്വിൻ ഇലക്ട്രിക്ക് മോട്ടോർ സജ്ജീകരണങ്ങളുമായി വിൽപ്പനയ്ക്ക് എത്തും.സിംഗിൾ ചാർജിൽ 550 കിലോമീറ്ററിൽ കൂടുതൽ ഡ്രൈവിംഗ് റേഞ്ച് അവകാശപ്പെടുന്ന 60 kWh ബാറ്ററി പായ്ക്കാവും ഇ.വിയുടെ ഹൃദയം. പ്രൊഡക്ഷൻ റെഡി ഇ.വി.എക്സ്​ ഇവി 2025 ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ്​ സൂചന. 2024 -ന്റെ അവസാനത്തിൽ നിർമ്മാതാക്കൾ വാഹനം അനാച്ഛാദനം ചെയ്‌തേക്കും.

Leave a Reply

Your email address will not be published. Required fields are marked *