Top Stories

ഡി ശില്‍പ്പ കോഴിക്കോട് റൂറല്‍.

തിരുവനന്തപുരം: ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് മാറ്റം. കിരണ്‍ നാരായണന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയാകും.

വൈഭവ് സക്‌സേനയാണ് പുതിയ എറണാകുളം റൂറല്‍ മേധാവി. ഡി ശില്‍പ്പ കോഴിക്കോട് റൂറല്‍. നവനീത് ശര്‍മ തൃശൂര്‍ റൂറലിലും എസ് ശശിധരന്‍ മലപ്പുറത്തും നിയമിതനായി.

പി ബിജോയ് കാസര്‍ക്കോട്, കെഎം സാബു മാത്യു കൊല്ലം റൂറല്‍ എന്നിവരാണ് സ്ഥാനമേല്‍ക്കുന്ന മറ്റുള്ളവര്‍. കൊല്ലം കമ്മീഷണറായി വിവേക് കുമാറും ഇടുക്കിയില്‍ ടികെ പ്രദീപുമാണ് പുതിയതായി സ്ഥാനമേല്‍ക്കുന്നത്. കൊച്ചി ഡിസിപിയായി കെഎസ് സുദര്‍ശന്‍ എത്തും. അനൂജ് പലിവാളാണ് കോഴിക്കോട് ഡിസിപി.

Leave a Reply

Your email address will not be published. Required fields are marked *