തിരുവനന്തപുരം:പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായേക്കും. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രശാന്തിന്റെ പേര് സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി എസ് പ്രശാന്ത് ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിനോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. നിലവിലെ പ്രസിഡന്റ് കെ അനന്തഗോപന്റെ കാലാവധി നവംബര്‍ മാസത്തില്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രശാന്തിനെ പുതിയ പ്രസിഡന്റായി പരിഗണിക്കുന്നത്.
നെടുമങ്ങാട് മത്സരഫലം വന്നതിന് ശേഷം കോണ്‍ഗ്രസില്‍ തനിക്കെതിരെ നീക്കം നടക്കുന്നുവെന്നാരോപിച്ച് പാര്‍ട്ടി വിട്ട പ്രശാന്ത് സിപിഎമ്മില്‍ ചേരുകയായിരുന്നു.