Top Stories

സമ്പത്തിനെ സംഘടന രം​ഗത്തേക്ക് മാറ്റാനാണ് സിപിഎം തീരുമാനം.

തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് മുൻ എംപിയും സിപിഎം നേതാവുമായ എ സമ്പത്തിനെ മാറ്റി. കേരളാ ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ നേതാവായിരുന്ന കെ ശിവകുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി പുതുതായി നിയമിച്ചു. സമ്പത്തിനെ സംഘടന രം​ഗത്തേക്ക് മാറ്റാനാണ് സിപിഎം തീരുമാനം.

കഴിഞ്ഞ സർക്കാരിൽ മന്ത്രി ടികെ രാമകൃഷ്ണന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി കെ ശിവകുമാർ പ്രവർത്തിച്ചിട്ടുണ്ട്. മന്ത്രി കെ രാധാകൃഷ്ണനും എ സമ്പത്തും തമ്മിൽ ദീർഘനാളായി അഭിപ്രായഭിന്നതയുണ്ടായിരുന്നതായാണ് വിവരം. മന്ത്രിയുടെ അതൃപ്തിയെ തുടർന്നാണ് സമ്പത്തിനെ നീക്കിയത്.

മൂന്ന് തവണ ആറ്റിങ്ങൽ എംപിയായിരുന്നു എ സമ്പത്ത്. എന്നാൽ 2019 ലെ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനോട് തോൽക്കുകയായിരുന്നു. തുടർന്ന് ദില്ലിയിൽ സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി പോയ അദ്ദേഹം ഇടതുമുന്നണിക്ക് തുടർഭരണം കിട്ടിയതോടെയാണ് തിരികെ കേരളത്തിലേക്ക് വന്നത്. മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമനം കിട്ടിയത്. ജില്ലാ കമ്മിറ്റിയംഗമായിരുന്ന സമ്പത്തിനെ 2022 ൽ പാർട്ടി പ്രവർത്തനം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി തരംതാഴ്ത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *