വെള്ളറട: സംസ്ഥാന വ്യാപകമായി നടന്നപകുതി വില തട്ടിപ്പിൽ ഒറ്റശേഖരമം ഗലത്ത് നൂറിലധികം വനിതകൾക്ക് പണം നഷ്ടമായി സബ്സിഡിയോടുകൂടി സ്കൂട്ടർ, തയ്യൽ മെഷീൻ തുടങ്ങിയവ നൽകാമെന്ന് പറഞ്ഞ് സ്ത്രീകളിൽ നിന്ന് പണം തട്ടിയ കേസിൽ 108 പേരാണ് പരാതിയുമായി ആര്യങ്കോട് പോലീസ് സ്റ്റേഷനിൽ എത്തിയത്.
വനിത സ്വയം സഹായ സംഘത്തിന്റെ മറവിലാണ് തട്ടിപ്പ് സംഘം എത്തിയത്. ബ്ലോക്ക് തലത്തിൽ വനിതകളെ കണ്ടെത്തിയായിരുന്നു ലക്ഷങ്ങൾ തട്ടിയെടുത്തത്.കുടുംബശ്രീ പ്രവർത്തകരെയും മുൻ പഞ്ചായത്ത് അംഗങ്ങളെയും ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്ത 10 പേർക്ക് സ്കൂട്ടർ, മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ നൽകി .
ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വില വരുന്ന സ്കൂട്ടറിന് 60,000 രൂപയും അറുപതിനായി രത്തോളം രൂപയുടെ ഗൃഹോപകരണ ങ്ങൾക്ക് മുപ്പതിനായിരം രൂപയും 7500 രൂപ വിലവരുന്ന തയ്യൽ മെഷീന് 3800 രൂപ നിരക്കിൽ ലഭ്യമാക്കാമെന്നാണ് വാഗ്ദാനം നൽകിയത്.പണം നിലവിൽ പിടിയിലായ അനന്തുവിന്റെ അക്കൗണ്ടിലായിരുന്നു നിക്ഷേപിച്ചത്.തുടർന്ന് കരാറും ഒപ്പിട്ട് നൽകിയിരുന്നു