കഴക്കൂട്ടം : മലയാള സിനിമയിൽ ചരിത്രത്തിൽ ആദ്യമായി ഒരു ചുമട്ടു തൊഴിലാളി കഥയും തിരക്കഥയും ഗാനരചനയും സംവിധാനവും നിർവഹിക്കുന്ന ഒരു മലയാള സിനിമ അണിയറയിൽ ഒരുങ്ങുന്നു.
കഠിനംകുളം ഗ്രാമപഞ്ചായത്തംഗം ഡോ.ലെനിൻ ലാലിന്റെ സഹോദരൻ ചന്ദ്രലാൽ അഥവാ ചന്ദ്രലാൽ കല്പനയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായ സിനിമ സംവിധാനത്തിലേക്ക് കടക്കുവാൻ പോകുന്നത്.ഒരു വർഷം എട്ടുമാസം കൊണ്ട് തന്റെ സിനിമയുടെ തിരക്കഥ പൂർത്തിയായിരിക്കുകയാണ് അദ്ദേഹം.
പുതുമുഖങ്ങളെയും സിനിമ സീരിയൽ ആർട്ടിസ്റ്റുകളെയും അണിനിരത്തി കൊണ്ടാണ് ഈ സിനിമ ചെയ്യാൻ പോകുന്നത് എന്ന് ചന്ദ്രലാൽ കൽപ്പന ജേണൽ ന്യൂസിനോട് പറഞ്ഞു.