പെരുമാതുറ : കുട്ടികളെ കുത്തിനിറച്ച് യാത്ര ചെയ്ത ചിറയിൻകീഴ് നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂളിലെ ബസ്സ് നാട്ടുകാർ തടഞ്ഞു.
തിരുവനന്തപുരം പെരുമാതുറയിലാണ് നാട്ടുകാർ തടഞ്ഞിട്ടത്. ബസിനുള്ളിൽ 65 ഓളം കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന അപകടകരമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനാലാണ് ബസ് തടഞ്ഞിട്ടതെന്ന് നാട്ടുകാർ പറഞ്ഞു.
ബസ്സിനുള്ളിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് സംബന്ധിച്ച് ഒട്ടേറെ തവണ അധികൃതരോട് വിഷയം സംബന്ധിച്ച് ചൂണ്ടിക്കാട്ടിയിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ, സ്കൂൾ അധികൃതർ നാട്ടുകാരുടെ ഈ ആവശ്യം ചെവിക്കൊണ്ടില്ലെന്നും ഈ സാഹചര്യത്തിലാണ് നാട്ടുകാർ ബസ് തടഞ്ഞതെന്നും നാട്ടുകാർ പറഞ്ഞു.സംഭവത്തെ തുടർന്ന് കഠിനംകുളം പൊലീസ് സ്ഥലത്തെത്തിയെങ്കിലും സ്കൂൾ അധികൃതരുടെ അനാസ്ഥയിൽ നടപടി കൈക്കൊള്ളും വരെ ബസ് വിട്ടുതരില്ല എന്ന് നാട്ടുകാർ അറിയിക്കുകയായിരുന്നു.