സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധിച്ചു. പവന് 120 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 15 രൂപയും കൂടി.
ഇതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7,450 രൂപയാണ്. പവന് 59,600 രൂപ നല്‍കണം. കഴിഞ്ഞ ദിവസം പവന് 59,480 രൂപയായിരുന്നു; ഗ്രാമിന് 7435 രൂപയും. ഇതോടെ പവന് 60,000 രൂപയാകുമെന്ന ആശങ്ക ശക്തമായി. കഴിഞ്ഞയാഴ്ച തുടർച്ചയായ മൂന്ന് ദിവസം സ്വർണത്തിന് വില വർധിച്ചിരുന്നു.