തിരുവനന്തപുരം : 11 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ പോക്‌സോ കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റിലായി. വെള്ളറടയിലാണ് സംഭവം.
പത്തനംതിട്ട മല്ലപുഴശ്ശേരി കോഴംചേരി സ്വദേശി സുനില്‍കുമാര്‍(45) നെ യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
അഞ്ചുവര്‍ഷം മുന്‍പാണ് വെള്ളറട സ്വദേശിനിയായ യുവതി പ്രതിയായ പത്തനംതിട്ട സ്വദേശിയെ രണ്ടാമത് വിവാഹം കഴിച്ചത്. യുവതിയുടെ ആദ്യവിവാഹത്തിലെ കുട്ടിയെയാണ് പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നത്.
ചൈല്‍ഡ് ലൈന്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പോലീസിനെ വിവരമറിയിക്കുകയും രണ്ടാനച്ഛനെ പത്തനംതിട്ടയില്‍ നിന്ന് പിടികൂടുകയുമായിരുന്നു.
എട്ടു വയസ്മുതല്‍ കുട്ടിയെ പ്രതി പീഡിപ്പിച്ചിരിന്നതായി പോലീസിന് മൊഴി നല്‍കി. ഇയാളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ചെയ്തു.