2023-24 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാൻ ഇനി അഞ്ച് ദിവസം കൂടി മാത്രം. ജൂലൈ 31നാണ് ടാക്സ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി. സമയപരിധി കഴിഞ്ഞാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ പിഴ അടയ്‌ക്കേണ്ടതായി വരും.
ഇന്നലെ വരെ അഞ്ച് കോടി റിട്ടേണുകൾ ഫയൽ ചെയ്തതായി ആദായ നികുതി വകുപ്പ് അറിയിച്ചു. ജൂലൈ 31 കഴിഞ്ഞാൽ ഡിസംബർ 31 വരെ ഫയൽ ചെയ്യാമെങ്കിലും ലേറ്റ് ഫീസ് നൽകേണ്ടതായി വരും. വാർഷിക ആദായം അഞ്ച് ലക്ഷത്തിന് മുകളിലുള്ളവർക്ക് 5000 രൂപയും താഴെയുള്ളവർക്ക് 1000 രൂപയുമാണ് പിഴ.
പിഴ കൊടുക്കാതെ നോക്കാം.
