ഇത് മോഹൻലാൽ കഥാപാത്രമാണോ അല്ലയോ…?

ഈ വാർത്ത ഷെയർ ചെയ്യാം

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് പോസ്റ്റർ പുറത്തിറക്കി കണ്ണപ്പ ടീം.മോഹൻലാൽ തെലുങ്കിൽ അഭിനയിക്കുന്ന പുതു ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാർ സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മോഹൻലാലിന്റെ ഫോട്ടോയ്ക്ക് ഒപ്പം പിറന്നാൾ ആശംസ അറിയിച്ചു കൊണ്ടുള്ളതാണ് പോസ്റ്റർ. ബാക്​ഗ്രൗണ്ടിൽ അമ്പും വില്ലും രുദ്രാക്ഷവും ഏന്തി നിൽക്കുന്ന ഒരാളെയും കാണാം. ഇത് മോഹൻലാൽ കഥാപാത്രമാണോ അല്ലയോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല.

എന്നാൽ ഇത് മോഹൻലാൽ തന്നെ എന്നാണ് ആരാധകർ പറയുന്നത്. അതേസമയം ചിത്രത്തിന്റെ ടീസർ ആവശ്യപ്പെട്ട് ഒരുപാട് പേര് പോസ്റ്ററിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!