CM ON PRESS MEET

ഈ വാർത്ത ഷെയർ ചെയ്യാം

മകൻ വിവേക് കിരണിനെതിരെ ഇഡി സമന്‍സയച്ചുവെന്ന വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്കോ മകനോ ഇഡി സമന്‍സ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. മകള്‍ക്ക് നേരെ പലതും ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ അത് ഏശുന്നില്ലെന്ന് വന്നപ്പോള്‍ മര്യാദയ്ക്ക് ജോലി എടുത്ത് കഴിയുന്ന ഒരാളെ വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ നോക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്റെ രണ്ട് മക്കളിലും അഭിമാനമാണുള്ളത്. ജോലി, വീട് എന്ന രീതിയില്‍ മാത്രം ജീവിക്കുന്നയാളാണ് മകന്‍. ഇ ഡി സമന്‍സ് ആര്‍ക്കാണ് അയച്ചത്? ആരുടെ കയ്യിലാണ് സമന്‍സ് കൊടുത്തത്? ഒരു സമന്‍സും ക്ലിഫ് ഹൗസില്‍ വന്നില്ല. വിവേക് അത്തരമൊരു കാര്യം പറഞ്ഞിട്ടുമില്ല. മകള്‍ക്ക് നേരെ പലരും ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ അത് ഏശുന്നില്ലെന്ന് വന്നപ്പോള്‍ മര്യാദയ്ക്ക് ജോലി എടുത്ത് കഴിയുന്ന ഒരാളെ വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ നോക്കുന്നു.

ഈ വിവാദങ്ങളൊന്നും തന്നെയോ മകനെയോ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.’നിങ്ങള്‍ പറയുന്ന മകനില്ലേ, നിങ്ങള്‍ എത്ര പേര്‍ കണ്ടിട്ടുണ്ടെന്ന് അറിയില്ല. അധികാരത്തിന്റെ ഇടനാഴികളില്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ‘ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്ന് പോലും അറിയോന്ന് സംശയമാണ് അതാണ് എന്റെ മകന്റെ പ്രത്യേകത. ഒരു ദുഷ്‌പ്പേരും എനിക്കുണ്ടാക്കുന്ന വിധം എന്റെ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ല. മകള്‍ക്ക് നേരെ പലരും ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ അത് ഏശുന്നില്ലെന്ന് വന്നപ്പോള്‍ മര്യാദയ്ക്ക് ജോലി എടുത്ത് കഴിയുന്ന ഒരാളെ വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ നോക്കുന്നു. ഈ വിവാദങ്ങളൊന്നും തന്നെയോ മകനെയോ ബാധിക്കില്ലെന്നും’ മുഖ്യമന്ത്രി പറഞ്ഞു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!