യാത്രക്ക് തുടക്കമായി.

ഈ വാർത്ത ഷെയർ ചെയ്യാം

ഇംഫാല്‍: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരില്‍ തുടക്കമായി. മണിപ്പൂരിലെ തൗബാലില്‍ നിന്നാണ് യാത്ര തുടങ്ങിയത്. പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കോങ്‌ജോം യുദ്ധസ്മാരകത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് രാഹുല്‍ ഗാന്ധി തൗബാലിലെ വേദിയിലെത്തിയത്.

ബിഎസ്പിയില്‍ നിന്നും പുറത്താക്കിയ എംപി ഡാനിഷ് അലി ഭാരത് ജോഡോ ന്യായ് യാത്ര വേദിയിലെത്തിയിരുന്നു. കേരളത്തില്‍ നിന്നുള്‍പ്പെടെ രാജ്യത്തെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ഫ്ലാഗ് ഓഫ് ചടങ്ങില്‍ സന്നിഹിതരായിരുന്നു. അക്രമസംഭവങ്ങള്‍ അരങ്ങേറിയ മണിപ്പൂരില്‍ നിന്നുതന്നെ യാത്ര തുടങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. മണിപ്പൂരില്‍ തുടക്കമായി. മണിപ്പൂരിലെ തൗബാലില്‍ നിന്നാണ് യാത്ര തുടങ്ങിയത്. പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കോങ്‌ജോം യുദ്ധസ്മാരകത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് രാഹുല്‍ ഗാന്ധി തൗബാലിലെ വേദിയിലെത്തിയത്.

ബിഎസ്പിയില്‍ നിന്നും പുറത്താക്കിയ എംപി ഡാനിഷ് അലി ഭാരത് ജോഡോ ന്യായ് യാത്ര വേദിയിലെത്തിയിരുന്നു. കേരളത്തില്‍ നിന്നുള്‍പ്പെടെ രാജ്യത്തെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ഫ്ലാഗ് ഓഫ് ചടങ്ങില്‍ സന്നിഹിതരായിരുന്നു. അക്രമസംഭവങ്ങള്‍ അരങ്ങേറിയ മണിപ്പൂരില്‍ നിന്നുതന്നെ യാത്ര തുടങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!