ചെട്ടികുളങ്ങര ദേവിക്ഷേത്രം സനാതന ധർമ്മ സേവാസംഘം നൽകി വരുന്ന ചെട്ടികുളങ്ങര അമ്മ സനാതന പുരസ്കാരം( 50001 രൂപ) ഗായകൻ എം.ജി. ശ്രീകുമാറിന്. ജനുവരി 11ന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി കെ.ജയകൂമാർ പുരസ്കാരംസമർപ്പിക്കൂം.
മാനദണ്ഡങ്ങൾ അനുസരിച്ച് വീണ്ടും വോട്ടെണ്ണാൻ ജസ്റ്റിസ് ടി ആർ രവി ഉത്തരവിട്ടു.
കൊച്ചി: കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ചെയർമാൻ സ്ഥാനാർത്ഥി കെ എസ് അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കെഎസ് യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടന്‍റെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. മാനദണ്ഡങ്ങൾ അനുസരിച്ച് വീണ്ടും വോട്ടെണ്ണാൻ ജസ്റ്റിസ് ടി ആർ രവി ഉത്തരവിട്ടു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി എസ് ശ്രീക്കുട്ടൻ ഒരു വോട്ടിനു ജയിച്ചെങ്കിലും വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ Read More…
സംഘത്തിലൊരാളുടെ രേഖാചിത്രമാണ് പുറത്ത് വിട്ടത്.
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഫോൺ വിളിച്ചയാളുടെ രേഖാചിത്രം പുറത്ത്. രേഖാചിത്രം തയ്യാറാക്കിയത് പൊലീസ്. തട്ടിക്കൊണ്ടുപോയവരുടെ സംഘത്തിലൊരാളുടെ രേഖാചിത്രമാണ് പുറത്ത് വിട്ടത്.
കൊല്ലം ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണത്തിനിടെ വഴിത്തിരിവ്. കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും കുട്ടിയെ തിരികെ തരണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് കോള്‍ വന്നു. ബന്ധുവാണ് ഫോണ്‍ എടുത്ത് സംസാരിച്ചത്. മറുതലക്കല്‍ ഒരു സ്ത്രീയാണ് സംസാരിച്ചതെന്നും കുട്ടി സുരക്ഷിതയായി തങ്ങളുടെ പക്കലുണ്ടെന്നും ഫോണിലൂടെ പറഞ്ഞുവെന്നാണ് ബന്ധു പറഞ്ഞത്. അഞ്ച് ലക്ഷം രൂപ തന്നാല്‍ പെണ്‍കുട്ടിയെ തരാമെന്നും പറഞ്ഞതായാണ് ബന്ധു പറയുന്നത്. വിവരം കിട്ടുന്നവര്‍ 9946923282, 9495578999 എന്ന നമ്പറില്‍ വിളിക്കണമെന്ന് Read More…
നടതുറപ്പ്.
എറണാകുളം : പ്രശസ്തമായ ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ മംഗല്യ വരദായിനിയായ ശ്രീപാർവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം2023 ഡിസംബർ 26 രാത്രി 8 മണി മുതൽ 2024 ജനുവരി 6 രാത്രി 8 മണി വരെ നടക്കും. നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ദർശനത്തിനായി സാധാരണ ക്യൂ കൂടാതെ വെർച്വൽ ക്യൂ സംവിധാനവും ഉണ്ടായിരിക്കുന്നതാണ്. വെർച്വൽ ക്യു ബുക്കിങ് 2023 ഡിസംബർ 17 മുതൽ ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.thiruvairanikkulamtemple.org തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണ് Read More…
ബോളിവുഡ് ഗായികയുടെ ഗാനസദ്യ തുടങ്ങും മുമ്പ് മഴയുണ്ടായപ്പോഴുണ്ടായ തിക്കും തിരക്കിലും 4 കുട്ടികൾ മരിക്കുകയും 60തിലേറെ പേർക്ക് പരിക്കേൽക്കുകയുമാണുണ്ടായത്.
കളമശേരി കുസാറ്റ് സർവകലാശാല കാമ്പസിൽ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തെ തുടർന്ന് നവകേരള സദസ് പരിപാടികൾ മാത്രമായി ചുരുക്കുമെന്ന് സദസ് കോ ഓർഡിനേറ്ററായ മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. സ്ഥലം എം എൽ എയും മന്ത്രിയുമായ പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും സ്ഥലത്ത് എത്തിയിട്ടുണ്ട്. ബോളിവുഡ് ഗായികയുടെ ഗാനസദ്യ തുടങ്ങും മുമ്പ് മഴയുണ്ടായപ്പോഴുണ്ടായ തിക്കും തിരക്കിലും 4 കുട്ടികൾ മരിക്കുകയും 60തിലേറെ പേർക്ക് പരിക്കേൽക്കുകയുമാണുണ്ടായത്. പരിക്കേറ്റവരെ കളമശേരിയിലെയും സമീപ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കളമശ്ശേരി കുസാറ്റ് Read More…
പരിപാടികൾ കാണാൻ രാവിലെ മുതൽ ആളുകളുണ്ടായിരുന്നു.
എറണാകുളം : കൊച്ചിയില്‍ കുസാറ്റ്‌ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് 4 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 3 പേരുടെ നില അതീവഗുരുതരം. ഗാനമേള നടക്കുന്നതിനിടെയാണ് അപകടം. മഴപെയ്തതിനിടെയില്‍ ആളുകള്‍ ഓടിക്കയറിയതിനെ തുടര്‍ന്നാണ് അപകടം. 46പേര്‍ ചികിത്സയില്‍. ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. പരിപാടികൾ കാണാൻ രാവിലെ മുതൽ ആളുകളുണ്ടായിരുന്നു. വൈകീട്ട് ഗാനമേള തുടങ്ങിയതോടെ തിരക്കു കൂടി. പുറത്തു നിന്നുള്ള Read More…
വൈക്കത്ത് അഷ്ടമി.
കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവവുമായി ബന്ധപ്പെട്ട് അഷ്ടമി ദിവസമായ ഡിസംബർ അഞ്ചിന് വൈക്കം താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശികാവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരിപാടികൾക്കും പരീക്ഷകൾക്കും അവധി ബാധകമല്ല.
അത്ഭുത കാഴ്ച.
തിരുവനന്തപുരം :ഇന്ന് രാത്രി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ചന്ദ്രന് ചുറ്റും പ്രഭാവലയവും ഒപ്പം ഒരു നക്ഷത്രങ്ങളുമായുള്ള അത്ഭുത കാഴ്ച ദൃശ്യമായി. പുറത്തിറങ്ങി നോക്കിയാൽ നിങ്ങൾക്കും ഈ പ്രതിഭാസം കാണാൻ സാധിക്കും. ചന്ദ്രന് ചുറ്റും ഒരു പ്രഭാവലയവും ഒപ്പം രണ്ട് നക്ഷത്രങ്ങളുമായുള്ള അത്ഭുത കാഴ്ചയാണ് പുറത്ത് കാണാൻ കഴിയുന്നത്. ഇതിന്റെ കാരണം ഇങ്ങനെ. സൂര്യനില്‍ നിന്ന് വരുന്ന പ്രകാശകിരണങ്ങള്‍ വായുവിലെ ജലകണങ്ങളില്‍ തട്ടി പ്രതിഫലിച്ചാണ് പകല്‍ സമയം മഴവില്ലുണ്ടാകുന്നത്. ഇതുപോലെ തന്നെ രാത്രിയിൽ മഴവില്ല് ഉണ്ടാകുപ്പോൾ അത് ചന്ദ്രന് Read More…
ശബരിമല തീർത്ഥാടകർക്കും ജാഗ്രത നിർദേശമുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പലയിടത്തും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യബന്ധത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കടലാക്രമണത്തിനും സാധ്യതയുണ്ട്. ശബരിമല തീർത്ഥാടകർക്കും ജാഗ്രത നിർദേശമുണ്ട്.കല്ലാർ അണക്കെട്ട് തുറന്നു ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനെ തുടർന്ന് ഇടുക്കി നെടുങ്കണ്ടം കല്ലാർ അണക്കെട്ട് തുറന്നു. ഒരു ഷട്ടർ Read More…