സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. എസ്എഫ്‌ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജോ. സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
പെരളശേരി മാരിയമ്മാർവീട്ടിൽ പരേതരായ വി കെ കുമാരന്റേയും എം വി ദേവകിയുടെയും മൂത്തമകനാണ്. കെ ലീനയാണ് ഭാര്യ. സഞ്ജയ്, അജയ് എന്നിവർ മക്കൾ.