മുംബൈ: തോൽവിയുടെ വക്കിലായിരുന്ന ഓസ്ട്രേലിയയെ ഒറ്റയ്ക്ക് രക്ഷിച്ച ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഇടിവെട്ട് ബാറ്റിംഗിലൂടെ അഫ്ഗാനിസ്ഥാനെ തകർത്ത് ഓസ്ട്രേലിയ സെമിയിൽ.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെടുത്തു. മറുപടി പറഞ്ഞ ഓസ്ട്രേലിയ ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
128 പന്തിൽ 201റൺസെടുത്ത മാക്‌സ്‌വെൽ ഓസ്ട്രേലിയയെ ജയത്തിലേക്ക് നയിച്ചു. മത്സരത്തിനിടെ കാലിന് പരിക്കേറ്റ മാക്‌സ്‌വെൽ ക്രീസിൽ തുടർന്നു. അവസരോചിതമായി കളിച്ച പാറ്റ് കമ്മിൻസ് 12 റൺസുമെടുത്തു.