തൃശൂർ : ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം ആകാശവാണിയുടെ തത്‌സമയ കച്ചേരികൾ ഇന്നലെ മുതൽ ആരംഭിച്ചു.രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.15 വരെയുള്ള ആദ്യ റിലേയിൽ 12 പേരും രാത്രി 7.35 മുതൽ 8.15 വരെ മൂന്നു പേരുമാണ് കച്ചേരി അവതരിപ്പിച്ചത്.
എസ്. നവീൻ, എസ്. മഹതി, ചെന്നൈ ശ്രേയസ് നാരായണൻ എന്നിവരാണ് ഞായറാഴ്‌ച രാത്രി പാടിയത്. തിങ്കളാഴ്ച രാത്രി മുതിർന്ന സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി എന്നിവർ ആകാശവാണി റിലേയിൽ പാടും.
ചെമ്പൈ സംഗീതോത്സവം 10 ദിവസം പിന്നിട്ടപ്പോൾ ഇതു വരെ 2400 പേർ സംഗീതാർ ച്ചനകൾ നടത്തി. ദിവസവും രാവിലെ അഞ്ചിനു തുടങ്ങുന്ന സംഗീതോത്സവം രാത്രി 12 മണിവരെ നീളാറുണ്ട്.