Entertainment

സിനിമയുടെ സകല മേഖലകളിലും തിളങ്ങി നിൽക്കുന്ന രഞ്ജി പണിക്കർ എന്ത് കൊണ്ടും അർഹനാണെന്നു ജൂറി കമ്മറ്റി വിലയിരുത്തി.

യുഎ.ഇ: അബുദാബി സാംസ്‌കാരിക വേദിയുടെ മൂന്നാമത് പത്മരാജൻ പുരസ്‌കാരത്തിന് പ്രശസ്‌ത നടനും സംവിധായകനും നിർമാതാവും കൂടിയായ രഞ്ജി പണിക്കരെ തെരഞ്ഞെടുത്തതായി അബുദാബി സാംസ്‌കാരിക വേദി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അബുദാബിയിലെ കലാ- സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറ സാന്നിധ്യമാണ് അബുദാബി സാംസ്‌കാരിക വേദി. മലയാള സിനിമൾക്കു നല്കുന്ന സംഭാവനകൾ പരിഗണിച്ചു നടൻ പദ്‌മരാജന്റെ പേരിൽ 2015 ആണ് അവാർഡ് ഏർപ്പെടുത്തിയത്. ഓരോ നാലു വര്ഷം കൂടുമ്പോഴാണ് അവാർഡ് നൽകാറുള്ളത്. 2015 പ്രശസ്‌ത നടൻ റഹ്‌മാനും, 2019 പ്രശസ്‌ത നടി സുരഭി ലക്ഷ്മിയും ആണ് അവാർഡിന് അർഹരായത്.

ഇത്തവണ മലയാള സിനിമയിലെ ഹിറ്റ് പടങ്ങളുടെ തിരക്കഥാകൃത്തായി തുടങ്ങിയ രഞ്ജി പണിക്കർ , നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ റോളുകളിൽ അഭിനയിച്ചിരുന്നു .രഞ്ജി പണിക്കരുടെ തിരക്കഥയിൽ നിരവധി ഹിറ്റ് സിനിമകളാണ് മലയാള സിനിമയിൽ പിറന്നത്. ഒരു കാലത്തു രഞ്ജി പണിക്കർ ഷാജി കൈലാസ് കൂട്ടുകെട്ട് നിരവധി ഹിറ്റ് സിനിമകൾക്ക് ജന്മം നൽകിയിരുന്നു. ഇന്ന് ഒരു അഭിനേതാവ് എന്ന നിലയിൽ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് രഞ്ജി പണിക്കർ .
ഗന്ധർവ സംവിധായകൻ പത്മരാജന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡിന് സിനിമയുടെ സകല മേഖലകളിലും തിളങ്ങി നിൽക്കുന്ന രഞ്ജി പണിക്കർ എന്ത് കൊണ്ടും അർഹനാണെന്നു ജൂറി കമ്മറ്റി വിലയിരുത്തി.

എഴുത്തുകാരനും മലയാള മനോരമ പത്രത്തിന്റെ മുൻ അസിസ്റ്റന്റ് എഡിറ്ററും മലബാർ വിഷൻ പത്രത്തിന്റെ എഡിറ്ററുമായ കെ എഫ് ജോർജ്, പ്രശസ്‍ത യുവ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാഡമി യുവ അവാർഡ് ജേതാവുമായ പി വി ഷാജി കുമാർ എന്നിവരടങ്ങിയ ജൂറിയാണ് രഞ്ജി പണിക്കരെ അവാർഡിനായി തെരെഞ്ഞെടുത്തത്.

അവാർഡ് ദാനം ഡിസംബർ ഒൻപതിന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കുന്ന ദൃശ്യം മൂന്ന് എന്ന അബുദാബി സാംസ്‌കാരിക വേദിയുടെ കൾച്ചറൽ പരിപാടിയിൽ വെച്ച് നൽകുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *