ചെന്നൈ : ഇളയ ദളപതിയുടെ പുതിയ ചിത്രം ലോയോ യ്ക്ക് വിജയാശംസകൾ നേർന്ന് സാക്ഷാൽ രജനികാന്ത്.
“അവങ്ക അന്ത പടം മികപ്പെരിയ വെട്രിയടയണം. അത്ക്കാഹ നാൻ ആണ്ടവനോട് വേണ്ടിക്കിറേൻ(വിജയ് ചിത്രം വലിയ വിജയം നേടണം. അതിന് വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു)”, എന്നായിരുന്നു രജനികാന്തിന്റെ മറുപടി.‘തലൈവർ 170’ എന്ന ചിത്രത്തിന്റെ ഷൂട്ടിനായി തൂത്തുക്കുടിയിൽ ആണ് രജനികാന്ത് ഇപ്പോഴുള്ളത്. ഇവിടെ വച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയാരുന്നു അദ്ദേഹം.

ഒക്ടോബർ 19നാണ് ലിയോ തിയറ്ററിൽ എത്തുന്നത്. മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം വിജയ്- ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ തൃഷയാണ് നായികയായി എത്തുന്നത്. പ്രീ-സെയിൽ ബിസിനസിലൂടെ ഇതിനോടം 100 കോടി അടുപ്പിച്ച് ലിയോ നേടിയെന്നാണ് വിവരം.