മലയാളത്തിന്റെ എക്കാലത്തേയും പ്രിയ നായികയാണ് ഉർവശി. ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധകെ അമ്പരപ്പിച്ചിട്ടുള്ള താരത്തിന് ഇപ്പോഴും ആരാധകർ ഏറെയാണ്. അടുത്തിടെയാണ് താരം ഇൻസ്റ്റഗ്രാമിലേക്ക് എത്തിയത്. പിന്നാലെ കുടുംബത്തിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഉർവശി പങ്കുവച്ച കുടുംബചിത്രമാണ്.
ഉർവശിയുടെ ഭർത്താവ് ശിവനും മകൻ ഇഷാനുമൊപ്പം മകൾ കുഞ്ഞാറ്റയും ചിത്രത്തിലുണ്ട്. ആരാധകരുടെ ശ്രദ്ധനേടുന്നത് കുഞ്ഞാറ്റയാണ്. അമ്മയോളം വളർന്നു എന്നാണ് ആരാധകരുടെ കമന്റുകൾ. വീണാ നായർ, ബീനാ ആന്റണി, ആർജെ മിഥുൻ തുടങ്ങി സിനിമാ രംഗത്തുള്ളവരും ചിത്രങ്ങൾക്കു കമന്റുമായി എത്തി.