കോഴിക്കോട്: ഇരുട്ടടിയായി വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഭീമമായി വർധിപ്പിച്ചു. ഡിസംബർ 20 മുതൽ ആറിരട്ടി വർധനയാണ് വരുത്തിയത്. ഇത്തിഹാദ് എയർവേയ്‌സിൽ ജനുവരി ഒന്നിന് തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് പറക്കാൻ സാധാരണ 15,000ത്തിന് താഴെയാണ്.ക്രിസ്മസ്, പുതുവത്സര കാലം വരുന്നതിനോട് അനുബന്ധിച്ചാണ് ഈ വർദ്ധനവെന്നാണ് കണക്കുകൂട്ടൽ.
നിലവിൽ കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽനിന്ന് ദുബായ് ഇക്കോണമി ക്ലാസിന് 26,417 രൂപയും ബിസിനസ് ക്ലാസിന് 42,960 രൂപയുമാണ് ഇത്തിഹാദ് ഈടാക്കുന്നത്.
ജനുവരി ഒന്നുമുതൽ കരിപ്പൂർ–- ദുബായ്, നെടുംമ്പാശേരി –-ദുബായ്, തിരുവനന്തപുരം–- ദുബായ് എന്നിവിടങ്ങളിലേക്കുള്ള നിരക്ക് ഇക്കോണമി ക്ലാസിന് 26,922 രൂപയും ബിസിനസ് ക്ലാസിന് 83,527 രൂപയുമാണ്. ഇത്തിഹാദ് എയർലൈൻസ് നിരക്ക് വർധിപ്പിക്കുന്നതോടെ എയർ ഇന്ത്യ അടക്കമുള്ള മറ്റ് വിമാന കമ്പനികളും നിരക്ക് വർധിപ്പിക്കും.ഇത് 75,000 രൂപക്കുമുകളിലാക്കി. ബിസിനസ് ക്ലാസിലിത് 1,61,213 രൂപയാണ്. കരിപ്പൂർ, നെടുമ്പാശേരി എന്നിവിടങ്ങളിൽനിന്നും സമാനമായ വർധനയുണ്ട്.