തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ഒക്ടോബർ 16) ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഐ. എ. എസ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയത്.
ഇടുക്കി: കുമളി കുളത്ത് പാലത്തിനു സമീപം തമിഴ്നാട്ടിൽ നിന്ന് മുന്തിരിങ്ങ കയറ്റിവന്ന പിക്കപ്പ് വാനും ,കുമളി സ്വദേശിയുടെ കാറും തമ്മിൽ കൂട്ടിയിടിച്ചു. പിക്കപ്പ് വാൻ പുർണമായി തകർന്നു.. കാറിന്റെ പിന്നിൽ ഇരുന്നയാത്രികന് ഗുരുതര പരിക്കേറ്റു.. കുമളി മിക്കി ടെക്സ്റ്റൈൽസ് ഉടമയുടെ കാറാണ് അപകടത്തിൽപെട്ടത്.പരിക്കേറ്റവരെ പാലാ മാർസ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊച്ചി : കേന്ദ്ര ഭരണകൂട ഭീകരതക്കെതിരെ നിരവധി സമരമുറകൾ നടത്തിയ ആർജെഡിക്ക് പുതിയ സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാറിന്റെ നേതൃത്വം കൂടുതൽ ശക്തി പകരുമെന്ന് ആർ ജെ ഡി നേതാവ് ശ്രീ ബിജു തേറാട്ടിൽ വാർത്താ കുറിപ്പില് പറഞ്ഞു. പാർട്ടിക്ക് ശക്തമായ പ്രവർത്തന സംവിധാനവും ഓഫീസും ഉള്ള ജില്ലയിൽ കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോയുടെയും, സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാറിന്റേയും നേതൃത്വം എറണാകുളം ജില്ലയിൽ പ്രവർത്തകർക്ക് കൂടുതൽ ഊർജ്ജം പകരുമെന്നും, പുനഃസംഘടനയ്ക്ക് ശേഷം Read More…
കൊച്ചി: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ജീവിതകഥ ‘ഒരു സമര നൂറ്റാണ്ട് ’ പ്രകാശനം ഒക്ടോബർ 20ന്. കെ.വി സുധാകരൻ രചിച്ച പുസ്തകം വി.എസിന്റെ പിറന്നാൾ ദിനത്തിൽ ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടേയും പ്രകാശ വഴികളിലേക്ക് കേരളം നടന്നടുത്തത് ഒത്തിരി ചരിത്രപടവുകൾ കയറിയും ഇറങ്ങിയുമാണ്. ഈ ചരിത്രസന്ദർഭങ്ങൾക്കെല്ലാം സാക്ഷിയായും സഹായിയായും പ്രവർത്തിച്ച ജീവിതമാണ് വി.എസ് അച്യുതാനന്ദന്റെത്. അത് അടയാളപെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകമെന്ന് രചയിതാവ് പറയുന്നു.