Kerala News

വിഷയത്തിന്റെ ഗൗരവം മുന്നിൽകണ്ട് പ്രതിഷേധ മാർച്ചുകൾ, പ്രകടനങ്ങൾ തുടങ്ങിയവ നടത്താനും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ആഹ്വാനം ചെയ്തു.

തിരുവനനന്തപുരം: തിരുവനന്തപുരം: കേരളവർമ്മ കോളേജിലെ ജനാധിപത്യ ഇലക്ഷൻ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന ആർ.ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്‌.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ വനിതാ സംസ്ഥാന ഭാരവാഹികൾ അടക്കം ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ അറിയിച്ചു.

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്റെ ഗൗരവം മുന്നിൽകണ്ട് പ്രതിഷേധ മാർച്ചുകൾ, പ്രകടനങ്ങൾ തുടങ്ങിയവ നടത്താനും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ആഹ്വാനം ചെയ്തു.

വിദ്യാര്‍ഥികളെ തല്ലിച്ചതച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് എം വിന്‍സന്റ് എംഎല്‍എ ആവശ്യപ്പെട്ടു.

പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ മൂന്ന് തവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. അതിനിടെ ലാത്തിച്ചാര്‍ജിലാണ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. ഒരു വിദ്യാര്‍ഥിനിയുടെ മുഖത്താണ് ഗുരുതരമായി പരിക്കേറ്റത്. പ്രവര്‍ത്തകരുടെ തലയ്ക്ക് അടിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെഎസ് യു പ്രതിഷേധം തുടരുകയാണ്. പാളയത്ത് കെഎസ് യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. മൂന്ന് കെഎസ് യു നേതാക്കളെ പൊലീസ് അറസ്‌ററ് ചെയ്ത് നീക്കി. അതിനിടെ കേരളീയം ഫളക്‌സ് ബോര്‍ഡുകള്‍ കെഎസ് യു പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പൊലീസ് വാഹനത്തിന്റെ താക്കോല്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *