പാലക്കാട് : മലയാളികളുടെ പ്രിയ മഹാകവി കുഞ്ചൻ നമ്പ്യാരുടെ സ്മാരകത്തിനെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കേരളത്തിന്റെ കടമ.
തുള്ളൽ, ശാസ്ത്രീയസംഗീതം, മൃദംഗം, മോഹിനിയാട്ടം തുടങ്ങിയ കലാവിഭാഗങ്ങളിലായി 7 അധ്യാപകർ കുഞ്ചൻ സ്മാരകത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവർക്കു 15 മാസമായി ശമ്പളം നൽകിയിട്ടില്ല. തുള്ളൽ പഠിക്കുന്ന കുട്ടികൾക്കു നൽകുന്ന നാമമാത്ര ധനസഹായവും മുടങ്ങിയിട്ട് നാളുകളായി.
കലാപീഠത്തിനു പ്രത്യേകമായി സ്ഥിരം ഗ്രാൻഡ് അനുവദിക്കുക, ജീവനക്കാരുടെ ശമ്പളക്കുടിശിക അനുവദിക്കുക, സ്മാരകത്തിന്റെ അറ്റകുറ്റപ്പണി നടത്തുക, വാർഷിക ഗ്രാൻഡ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു മുൻ പഞ്ചായത്ത് അധ്യക്ഷൻ കൂടിയായ പഞ്ചായത്ത് അംഗം ഉപവാസം നടത്തുന്നത്. സ്മാരകത്തിനു മുന്നിൽ നവംബർ ഒന്നിനു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഉപവാസം ഇരിക്കുമെന്നു കെ.ശ്രീവത്സൻ പറഞ്ഞു. ഉപവാസ സമരത്തിന്റെ ഉദ്ഘാടനം വി.കെ.ശ്രീകണ്ഠൻ എംപി നിർവഹിക്കും