പത്തനംതിട്ട: പന്തളം നാലുകെട്ട് കൊട്ടാരത്തിൽ പൂരം നാൾ മംഗല തമ്പുരാട്ടി അന്തരിച്ചു. 88 വയസ്സായിരുന്നു.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം.
കൊട്ടാരത്തിലെ കുടുംബാംഗത്തിന്റെ നിര്യാണത്തെ തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയ കോയിക്കൽ ക്ഷേത്രം 12 ദിവസത്തേക്ക് അടച്ചു.
ശുദ്ധിക്രിയകൾക്കുശേഷം ക്ഷേത്രം തുറക്കും.