Kerala News

ഇന്ന് പുലർച്ചെ ആറരയോടെയാണ് അപകടം ഉണ്ടായത്.

എരുമേലി: അട്ടിവളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു. കർണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ നിരവധി അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ആറരയോടെയാണ് അപകടം ഉണ്ടായത്. ശബരിമലയിലേയ്ക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. അപകട വിവരം അറിഞ്ഞ് എരുമേലി പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *