പാലക്കാട്: വെടിക്കെട്ട് നിരോധനത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ആരാധനലായങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തരുതെന്ന ഉത്തരവിനെതിരെയാണ് സർക്കാരിന്റെ അപ്പീൽ. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നു അപ്പീലിൽ ആവശ്യപ്പെട്ടു. പരിഗണനാ വിഷയത്തിനു പുറത്തുള്ള കാര്യങ്ങളാണ് പരിശോധിച്ചത്. അപ്പീൽ ചീഫ് ജസ്റ്റിന്റെ ബഞ്ച് നാളെ പരിഗണിക്കും. നേരത്തെ വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ പാലക്കാട് ജില്ലയിലെ ഉത്സവാഘോഷ കമ്മിറ്റികളും തീരുമാനിച്ചിരുന്നു. വിഷയത്തിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ ഇടപെടണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും കമ്മിറ്റികൾ തീരുമാനമെടുത്തു. വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം Read More…
തൃശൂർ : പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ചുള്ള സ്വർണ്ണക്കോലം എഴുന്നള്ളത്ത് ഇന്ന് മുതൽ ദശമിവരെ നടക്കും.വർഷത്തിൽ മൂന്ന് അവസരങ്ങളിലാണ് ഗുരുവായൂർ ക്ഷേത്രത്തിൽ സ്വർണ്ണക്കോലം എഴുന്നള്ളിക്കുക. ഉത്സവത്തോടനുബന്ധിച്ചും അഷ്ടമി രോഹിണിദിനത്തിലും ഏകാദശി വിളക്കിൻറെ അവസാനത്തിൽ അഷ്ടമി, നവമി, ദശമി. ഏകാദശി ദിവസങ്ങളിലുമാണ് അമൂല്യമായ സ്വർണ്ണക്കോലം എഴുന്നള്ളിക്കുക. പത്ത് കിലോയിലധികം സ്വർണ്ണത്തിൽ നിർമ്മിച്ചിട്ടുള്ളതാണ് കോലം. മരതകക്കല്ല് പതിച്ച കോലത്തിൽ 191 സ്വർണപ്പൂക്കളുമുണ്ട്. ഗുരുവായൂർ ദേവസ്വത്തിൽ നേരത്തേയുണ്ടായിരുന്ന കൊമ്പൻ പത്മനാഭന് ലഭിച്ച വീരശൃഖലയും കോലത്തിൽ ചാർത്തിയിട്ടുണ്ട്. ഗോളകക്ക് ചുറ്റും ദശാവതാര പ്രഭാമണ്ഡലവുമുണ്ട്. Read More…
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമർശനവുമായി പത്മജ വേണുഗോപാല്‍ രംഗത്ത്. രാഷ്ട്രീയത്തിലെത്തുന്ന വനിതകളോട് മോശം അനുഭാവം പുലര്‍ത്തുന്നവരാണ് ഇപ്പോഴും പാര്‍ട്ടിയിലുള്ളതെന്നും നേരിട്ട് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പത്മജ വ്യക്തമാക്കി. കാണാന്‍ കൊള്ളാവുന്ന സ്ത്രീകള്‍ കോണ്‍ഗ്രസിലെത്തിയാല്‍ അവരുടെ ജീവിതം തീര്‍ന്നു എന്നും സ്ത്രീകളെ മോശം കണ്ണിലൂടെ കാണുന്നവരാണ് പലരുമെന്നും പത്മജ വേണുഗോപാല്‍ കൂട്ടിച്ചേർത്തു. സാധാരണ സ്ത്രീകള്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുക ഭയങ്കര ബുദ്ധിമുട്ടാണെന്നും സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ നിന്നാല്‍ അവര്‍ തന്നെ നോക്കട്ടെ എന്ന നിലപാടാണ് എന്നും പത്മജ പറഞ്ഞു. ‘സ്ത്രീകളോട് മോശമായി Read More…