ദുബൈ: ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. ഏറ്റവും പുതിയ പട്ടികയില്‍ ഓസ്‌ട്രേലിയയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം റാങ്കില്‍ തിരിച്ചെത്തിയത്. 15 മാസങ്ങള്‍ ഒന്നാം സ്ഥാനത്തു തുടര്‍ന്ന ശേഷമാണ് ഓസ്‌ട്രേലിയ ഒരു സ്ഥാനം ഇറങ്ങിയത്.
ജൂണില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാനിരിക്കെ ഒന്നാം സ്ഥാനം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. ജൂണ്‍ ഏഴ് മുതല്‍ ഇംഗ്ലണ്ടിലെ ഓവലിലാണ് ടെസ്റ്റ് ഫൈനല്‍. ഓസ്‌ട്രേലിയയാണ് എതിരാളികള്‍.
ഇംഗ്ലണ്ടാണ് മൂന്നാം റാങ്കില്‍. ദക്ഷിണാഫ്രിക്ക നാലാമതും ന്യൂസിലന്‍ഡ് അഞ്ചാം റാങ്കിലും നില്‍ക്കുന്നു. പാകിസ്ഥാന്‍, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകളാണ് ശേഷിക്കുന്ന സ്ഥാനങ്ങളില്‍.
വാര്‍ഷിക റാങ്കിങ് നിര്‍ണയത്തിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 2020 മുതലുള്ള ടെസ്റ്റ് പരമ്പരകളിലെ പ്രകടനമാണ് റാങ്കിങ് കണക്കാക്കുന്നതില്‍ മാനദണ്ഡമാക്കിയത്.