Obituary

ആദരാജ്ഞലികൾ അർപ്പിച്ച് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ.

കോഴിക്കോട് : ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കെ എസ് പ്രവീൺകുമാർ (47)അന്തരിച്ചു.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കൊയിലാണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഹൃദയാഘാതം സ്ഥിരീകരിച്ചതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.ഇതിനിടയിൽ വീണ്ടും രണ്ടു തവണ ഹൃദയാഘാതം വന്നതിനെ തുടർന്ന് പേസ് മേക്കർ ഘടിപ്പിച്ചെങ്കിലും പൾസ്വീണ്ടെടുക്കാനായില്ല.വെന്റിലേറ്ററിലിരിക്കെ രാത്രി 1.05 ന് മരണം സ്ഥിരീകരിച്ചു.

അകാലത്തിൽ പൊലിഞ്ഞ കേരളത്തിലെ മികച്ച പത്ര ഫോട്ടോഗ്രാഫറിൽ ഒരാളായിരുന്നു അന്തരിച്ച കെ എസ് പ്രവീൺകുമാറായിരുന്നെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചനസന്ദേശത്തിൽ അറിയിച്ചു.അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി അസോസിയേഷന്റെ അനുശോചന കുറിപ്പിൽ അറിയിച്ചു.

ജി വി രാജ സ്പോർട്സ് ഫോട്ടോഗ്രാഫി അവാർഡ് ജേതാവായിരുന്നു.ദേശാഭിമാനിയുടെ കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നീ ബുറോകളിൽ ജോലി നോക്കിയിരുന്നു.

അച്ഛൻ പരേതനായ കുഞ്ഞിക്കണ്ണൻ മാസ്റ്റർ . അമ്മ : സുപ്രഭ ടീച്ചർ ( മേപ്പയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്). ഭാര്യ: ഡോ. രത്നകുമാരി (ഡിഎംഒ ഹോമിയോപ്പതി) . മക്കൾ: പാർവതി (എം ബി ബി എസ് വിദ്യാർഥിനി, മൾഡോവ, യൂറോപ്പ്), അശ്വതി. സഹോദരൻ: പ്രജീഷ് കുമാർ (അധ്യാപകൻ, ചെറുവണ്ണൂർ ഗവ. എച്ച്എസ്‍). സംസ്കാരം മെഡിക്കൽ വിദ്യാർഥിയായ മകൾ എത്തിയശേഷം.

Leave a Reply

Your email address will not be published. Required fields are marked *