തിരുവനന്തപുരം: ഹിറ്റ് സീരിയലുകളായ സാന്ത്വനം,ആകാശദൂത്,വാനമ്പാടി തുടങ്ങിയവയുടെ സംവിധായകനായ ആദിത്യൻ അന്തരിച്ചു. 47 വയസായിരുന്നു. തിരുവനന്തപുരത്ത് വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സൂപ്പർഹിറ്റായ സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്. കൊല്ലം അഞ്ചൽ സ്വദേശിയാണ് ആദിത്യന്. ഏറെക്കാലമായി തിരുവനന്തപുരത്ത് പേയാട് ആയിരുന്നു താമസം. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. ആദിത്യന്റെ അപ്രതീക്ഷിത വിയോഗം അറിഞ്ഞ് നിരവധി സിനിമാ, സീരിയല്‍ പ്രവര്‍ത്തകരാണ് ആശുപത്രിയിലേക്ക് എത്തുന്നത്. പുതിയ Read More…
കോഴിക്കോട് : പ്രമുഖ സാഹിത്യകാരി പി വത്സല(85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുക്കം കെഎംസിടി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദീർഘകാലം അധ്യാപികയായി സേവനം അനുഷ്ടിച്ചു.മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ക്ക് ഉടന്‍ തന്നെ തീരുമാനം; നവകേരള സദസിന് അഭിനന്ദനവുമായി നടന് സന്തോഷ് കീഴാറ്റൂര്‍ ‘നെല്ല്’ എന്ന ആദ്യനോവൽ ഏറെ ശ്രദ്ധേയമായിരുന്നു. കേരളം സാഹിത്യ അക്കാദമി ചെയർപേഴ്സൺ ആയി പ്രവർത്തിച്ചിട്ടുണ്ട്.
പാലക്കാട്: പുലാപ്പറ്റ എൻ കെ എം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി മുണ്ടൊളി ഷാരത്തുപറമ്പിൽ ശ്രീസയനയാണ് മരിച്ചത്. മൈസൂരിലേക്കുള്ള ഉല്ലാസ യാത്രക്കിടെയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച്ച രാത്രിയാണ് ശ്രീസയനയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. മൈസൂർ കൊട്ടാരത്തിൽ സന്ദർശനം നടത്തി തിരിച്ചു വരുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്ന് ബസുകളിലായി 135 വിദ്യാർത്ഥികളും 15 അധ്യാപകരും ഉൾപെടെ 150 പേരാണ് യാത്രക്ക് പോയത്. യാത്ര ഒഴിവാക്കി മൂന്ന് ബസുകളും തിരിച്ചു നാട്ടിലേക്ക് പുറപ്പെട്ടു.