നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് വിജയം. ബംഗളൂരു: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് വിജയം. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 21 റണ്‍സിനാണ് വിജയം. മഴയെ തുടര്‍ന്ന് ഏറെ നേരം കളി തടസപ്പട്ടിരുന്നു. തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം പാകിസ്ഥാനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. പാകിസ്ഥാന് 25. 3 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി. ഫഖര്‍ സമാന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ അര്‍ധ സെഞ്ച്വറിയുമാണ് പാക് വിജയത്തില്‍ നിര്‍ണായകമായത്. ഓപ്പണര്‍ അബ്ദുല്ല ഷഫീഖിനെ Read More…
ഗുജറാത്ത് : പ്രാർത്ഥന ഫലിച്ചില്ല. കപ്പ് ഓസ്ട്രേലിയ കൊണ്ടുപോയി. കളിമറന്ന് കളത്തിലിറങ്ങിയ ഇന്ത്യൻ നിരക്ക് ചൂരൽ കഷായം നൽകിയ ഓസ്ട്രേലിയ കപ്പിൽ മുത്തമിട്ടു. നരേന്ദ്ര മോഡിയുടെ പേരുള്ള സ്റ്റേഡിയത്തിൽ ഒന്നരലക്ഷം കാണികളെ നിശബ്ദരാക്കിക്കൊണ്ട് കങ്കാരുപ്പടയ്ക്ക് ആറാം ഏകദിന ക്രിക്കറ്റ് ലോക കിരീടം. ടൂർണമെന്റിലെ 10 മത്സരങ്ങളും ജയിച്ചെത്തിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് മഞ്ഞപ്പട തോൽപ്പിച്ചത്. അന്ന് റിക്കി പോണ്ടിങ്ങായിരുന്നെങ്കിൽ ഇന്ന് ഓപ്പണർ ട്രാവിസ് ഹെഡ് ആണ് ഓസ്ട്രേലിയക്ക് അനായാസജയം ഒരുക്കിയത്. 120 പന്തുകൾ നേരിട്ട ഹെഡ് 137 Read More…
ലക്നൗ : ലോകകപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയച്ചു. ടോസ് കിട്ടിയിരുന്നെങ്കിൽ തങ്ങൾ ആദ്യം ബാറ്റ് ചെയ്യുമായിരുന്നെന്ന് പിന്നീട് രോഹിത് ശർമ്മ പറഞ്ഞു. ആദ്യത്തെ അഞ്ചു മത്സരങ്ങൾക്ക് ശേഷം കുറച്ചു സമയം ഇടവേള കിട്ടിയത് നന്നായെന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.ഈ മത്സരവും തങ്ങൾ നന്നായി കളിക്കുമെന്നും കഴിഞ്ഞ മത്സരത്തിൽ പങ്കെടുത്ത അതെ ടീം തന്നെ ഇംഗ്ളണ്ടിന് എതിരെ ഇന്ന് കളത്തിലിറങ്ങുന്നുമെന്നും രോഹിത് ശർമ്മ അറിയിച്ചു.