ഗുജറാത്ത് : ലോക ക്രിക്കറ്റിന്റെ സിരകളിൽ ആകാംക്ഷയും ആവേശവും സമമായൊഴുകുന്ന ഒരു ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരം ഇന്ന് .
നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ നടുത്തളത്തിൽ ലോകകപ്പിലെ അഭിമാനപോരിന് അയൽക്കാർ നേരങ്കം കുറിക്കുമ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും അതാവാഹിക്കുമെന്നുറപ്പ്.
ഈ ലോകകപ്പിൽ ഏറ്റവും ആവേശവും ആരവവുമുണർത്തുന്ന കളിക്ക് കളിക്കമ്പക്കാരുടെ ആശങ്ക കാലാവസ്ഥയെക്കുറിച്ചാവും. മത്സരത്തിന് മഴ ഭീഷണി ആവില്ലെന്ന് കാണികൾ പറയുന്നു.