ഗുരുവായൂർ . ക്ഷേത്രത്തിൽ ഇന്നു വിളക്കാചാരത്തിന് പ്രാധാന്യം നൽകി തന്ത്രി വിളക്ക് ആഘോഷിക്കും.
രാത്രി ചുറ്റുവിളക്കുകൾ തെളിച്ച് നാലാമത്തെ പ്രദക്ഷിണത്തിന് ഇടയ്ക്ക നാഗസ്വരമേളം പ്രത്യേകതയാകും.
10 ഇടയ്ക്കയും 10 നാഗസ്വരവും ചേരുന്ന അപൂർവ വാദ്യസമലയം ഇന്നത്തെ സവിശേഷതയാണ്.
തിച്ചൂർ മോഹനൻ, ഗുരുവായൂർ കൃഷ്ണകുമാർ എന്നിവർ ഇടക്കയിലും ഗുരുവായൂർ മുരളി, വടശേരി ശിവദാസൻ, നെന്മാറ കണ്ണൻ എന്നിവർ നാഗസ്വരത്തിലും മേളം നയിക്കും.