Vedan song Released

ഈ വാർത്ത ഷെയർ ചെയ്യാം

വിവാദങ്ങൾക്കിടെ പുത്തൻ പാട്ട് പുറത്തിറക്കി റാപ്പർ വേടൻ. ‘മോണലോവ’ എന്നാണ് പാട്ടിന്റെ പേര്. നേരത്തേ തന്നെ ഈ പാട്ട് വേടന്‍ പല വേദികളിലും പാടിയിരുന്നു. തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ മോണലോവയെ വിശേഷിപ്പിച്ചത്. 2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടിന്റെ പൂർണ പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയത്.

ഫ്ലാറ്റിൽ നിന്ന് ലഹരി കണ്ടെടുത്ത കേസിലും പുലിപ്പല്ല് കൈവശം വച്ച കേസിലും പ്രതി ചേർക്കപ്പെട്ട വേടനെതിരെ വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് ‘മോണലോവ’യുടെ വരവ്. ഫ്ലാറ്റില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ തന്റെ പുതിയ പാട്ട് ബുധനാഴ്ച പുറത്തിറങ്ങുമെന്ന് വേടന്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!