എയർടെൽ, വോഡാഫോൺ- ഐഡിയ കമ്പനികളും നിരക്കു വർധന ഉടൻ പ്രഖ്യാപിച്ചേക്കും.

ഈ വാർത്ത ഷെയർ ചെയ്യാം

പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ച് റിലയൻസ് ജിയോ. ജൂലൈ മൂന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ജിയോ നിരക്ക് വർധന വരുന്നതോടെ എയർടെൽ, വോഡാഫോൺ- ഐഡിയ കമ്പനികളും നിരക്കു വർധന ഉടൻ പ്രഖ്യാപിച്ചേക്കും.

12.5 ശതമാനം മുതൽ 25 ശതമാനം വരെയാണ് ജിയോ വിവിധ പ്ലാനുകളിൽ വർധനവ് വരുത്തിയത്. നേരത്തെ 155 രൂപയായിരുന്ന 28 ദിവസത്തെ 2 ജിബി ഡാറ്റ പ്ലാനിനു 189 രൂപ ഇനി മുതൽ നൽകേണ്ടി വരും. പ്രതിദിനം 1 ജിബി പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് 209 രൂപയ്ക്ക് പകരം ഇനി 249 രൂപ നൽകേണ്ടി വരും.

പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാൻ 239 രൂപയിൽ നിന്നു 299 രൂപ ആകും. 2 ജിബിക്ക് ഇനി മുതൽ 299 രൂപയായിരിക്കില്ല. 349 രൂപയായിരിക്കും നൽകേണ്ടി വരിക. പ്രതിദിനം 2.5 ജിബി ഡാറ്റ നൽകിയ പ്ലാൻ 349 രൂപയിൽ നിന്നു 399 രൂപയായി മാറും. 3 ജിബി ഡാറ്റ പ്ലാനിനു ഇനി 399 രൂപയ്ക്ക് പകരം 449 രൂപ നൽകണം.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!