അനന്തപുരിയില്‍ അഞ്ച് രാപകലുകൾ കലയുടെ വിസ്മയം തീർത്ത സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശൂരിന്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. 1008 പോയിന്റാണ് തൃശൂര്‍ നേടിയത്. 1999ല്‍ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് തൃശൂര്‍ അവസാനമായി കിരീടം നേടിയത്.
1007 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. നിലവിലെ ജേതാക്കളായ കണ്ണൂര്‍ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.