Nakshathra sandhya

ഈ വാർത്ത ഷെയർ ചെയ്യാം

ചിറയിൻകീഴ് : കൂന്തള്ളൂർ ഗവൺമെന്റ് എൽ.പി.സ്‌കൂളിന്റെ 131-ാം വാർഷികം ‘നക്ഷത്ര സന്ധ്യ’ എന്ന പേരിൽ ആഘോഷിച്ചു. പ്രേം നസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പരിപാടി ചിറയിൻകീഴ് എം.എൽ.എ വി.ശശി ഉദ്ഘാടനം ചെയ്തു. കിഴുവിലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ആർ.രജിത അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ ആർ.മനോന്മണി, ചിറയിൻകീഴ് ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്, പി.ടി.എ പ്രസിഡന്റ് ടോമി.വി.എസ്, എസ്.എം.സി ചെയർമാൻ രാജേഷ്, സ്കൂൾ വികസന സമിതിയംഗം ജെ.ശശി സാർ, സ്കൂൾ ഹെഡ്മിസ്‌ട്രസ് ഷീല ടീച്ചർ, മുൻ പ്രഥമാധ്യാപകൻ സുചിത്രൻ, പ്രശസ്ത ശില്പി രത്നാകരൻ എന്നിവർ സംസാരിച്ചു. കലാശ്രീ വക്കം സജീവ്, കലാശ്രീ മധു ഗോപിനാഥ്‌, നിതിൻ.എസ്.എ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുരുന്നുകളുടെ കലാവിരുന്നുകൾ അരങ്ങേറി.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!