തിരുവനന്തപുരം : വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം ‘ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ഫാമിലി കോൺഫറൻസ് ഇന്ന് വൈകിട്ട് 4.30 മുതൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കും.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ.അബ്ദുല്ലത്തീഫ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്യും. വിസ്ഡം തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് നസീർ വള്ളക്കടവ് അധ്യക്ഷനാകും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, മുൻ എം.പി കെ.മുരളീധരൻ എന്നിവർ മുഖ്യാതിഥികളാവും.
വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.അഷ്‌റഫ്, തിരുവനന്തപുരം സലഫി മസ്ജിദ് മുൻ ഇമാം മുജാഹിദ് ബാലുശ്ശേരി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഹുസൈൻ സലഫി ഷാർജ മുഖ്യപ്രഭാഷണം നടത്തും. വിസ്‌ഡം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട്, ട്രഷറർ അബ്ദുല്ലാഹ് കേശവദാസപുരം, വിസ്‌ഡം യൂത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ്, സെക്രട്ടറി നസീം അഴിക്കോട് എന്നിവർ സംസാരിക്കും