Kerala News

പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രം അടച്ചു.

പന്തളം കൊട്ടാര അംഗം രോഹിണി നാൾ ഗോദ വർമ്മ രാജ അന്തരിച്ചു. പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രം അടച്ചു

പന്തളം കൊട്ടാര മുൻ രാജപ്രതിനിധിയും പന്തളം കൊട്ടാരം നിർവാഹക സംഘം മുൻ സെക്രട്ടറിയുമായിരുന്ന രോഹിണി നാൾ ഗോദ വർമ്മ രാജ അന്തരിച്ചു. ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് മരിച്ചത്. 77 വയസായിരുന്നു. ഓശ്ശേരി ചെറുവള്ളി ഇല്ലത്ത് ജയന്തൻ നമ്പൂതിരിയുടെയും പന്തളം വടക്കേമുറി പുത്തൻകോയിക്കൽ കൊട്ടാരത്തിലെ അവിട്ടം തിരുനാൾ അംബ തമ്പുരാട്ടിയുടെയും മകനായിരുന്നു.
പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ പോസ്റ്റ്മാസ്റ്റർ ആയി വിരമിച്ചു.

സംസ്കാരചടങ്ങുകൾ നാളെ ഉച്ചയ്ക്കു രണ്ടിനു ശേഷം പന്തളം വടക്കേ കൊട്ടാര വളപ്പിൽ നടത്തും. ആശൂലം മൂലം പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രം അടച്ചു. ശുദ്ധിക്രിയകൾക്കു ശേഷം ഈമാസം 21 മുതൽ (വൃശ്ചികം 4) ക്ഷേത്രദർശനവും പന്തളം കൊട്ടാരത്തിലെ തിരുവാഭരണദർശനവും ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *