പ്രകൃതിയിലേക്ക് യുവതലമുറക്കൊപ്പം..

തിരുവനന്തപുരം:കണിയാപുരം സബ്ജില്ലയിലെ തെരഞ്ഞെടുത്ത പൊതുവിദ്യാലയങ്ങളിലെ 36 വിഭിന്ന ശേഷിയുള്ള കുട്ടികളെയും മൂന്നു രക്ഷകർത്താക്കളെയും ഉൾപ്പെടുത്തിയുള്ള പഠനയാത്രക്കായി  ബി.ആർ.സി ഇത്തവണ തെരഞ്ഞെടുത്തത് വെള്ളായണി കാർഷിക കേളേജ് .

വെള്ളായണി കാർഷിക കോളേജിൽ എത്തിയ കുട്ടികൾ ആദ്യം പരിചയപ്പെട്ടത് ഹോർട്ടി കൾച്ചർ തെറാപ്പി ആയിരുന്നു. ഭിന്നശേഷി കുട്ടികളുമായി തയ്യാറാക്കിയിട്ടുള്ള പരിശീലനമാണ് ഹോർട്ടി കൾച്ചറൽ തെറാപ്പി എന്നും അതിന്റെ വിവിധ പ്രവർത്തന മേഖലകളെ കുറിച്ച് കോളേജിലെ ട്രെയിനറായ നവീൻ വിശദീകരിച്ചു.ഏത് വിഭത്തിൽപ്പെട്ട ഭിന്ന ശേഷിക്കാർക്കും ഇവിടെ പരിശീലനം ലഭ്യമാകുമെന്നും കൂടാതെ കുട്ടികളുടെ സ്വഭാവ രുപീകരണത്തിലും വലിയൊരു പങ്കും ഹോർട്ടി കൾച്ചറൽ തെറാപ്പിയിലൂടെ നേടാൻ കഴിയുമെന്നും അദ്ദേഹം പറയുകയുണ്ടായി. തുടർന്ന് സെൻസറി പാർക്കുകളിലെ വിവിധ സവിശേഷതകൾ  ഓരോന്നോരോന്നായി കുട്ടികൾക്ക് വിവരിച്ചു നൽകി. 

വെള്ളായണി കായൽ സന്ദർശിച്ച പഠനയാത്രാ സംഘം  അവിടെ നിന്നുള്ള പുഞ്ചക്കരിപ്പാടം, മൂക്കുന്നിമല മുതലായ കാഴ്ചകൾ കണ്ടാസ്വദിച്ചു.കോളേജ് ക്യാന്റീനിലെ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തിനു ശേഷം വിവിധയിനം കൃഷികളെകളും  വിത്തുകളും  പരിചയപ്പെട്ടു.തുടർന്ന് ശംഖുമുഖം ബീച്ചും,ചിൽഡ്രൻസ് പാർക്കും സന്ദർശിച്ചു.

കണിയാപുരം ബി.ആർ.സിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ, ട്രെയിനർ, കോഡിനേറ്റർ തുടങ്ങിയവർ യാത്രയിൽ പങ്കുകൊണ്ടു.