2025ലെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് രാജ്യത്തിന്‍റെ ആദരം. മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും. അഞ്ച് മലയാളികൾക്ക് പത്മ പുരസ്കാരമുണ്ട്.

ഡോ. ജോസ് ചാക്കോ പെരിയപ്പുറം, നടി ശോഭന, നടൻ അജിത്, പി.ആർ ശ്രീജേഷ് എന്നിവർക്ക് പത്മഭൂഷൺ ലഭിച്ചു. ഐ.എം. വിജയനും കെ. ഓമനക്കുട്ടിയമ്മക്കും പത്മശ്രീയും ലഭിച്ചു.

