തിരുവനന്തപുരം : ക്രിസ്തുമസ്സ് നാളിൽ ആടിപ്പാടി രസിക്കുവാൻ ജനപ്രിയ ഗായകൻ എംജി ശ്രീകുമാറും,അദ്ദേഹത്തിന്റെ എം ജി മ്യൂസിക് അക്കാദമിയും എത്തുന്നു.ധനുമാസ താരകം എന്ന പുതിയ ആൽബത്തിലെ വീഡിയോ ഗാനം ഇന്ന് വൈകിട്ട് എം ജി ശ്രീകുമാർ അദ്ദേഹത്തിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്യുയ്‌മെന്ന് എം ജി മ്യൂസിക് അക്കാഡമി പ്രിൻസിപ്പൽ ഐശ്വര്യാ എസ് കുറുപ്പ് അറിയിച്ചു.

സിജോ സ്റ്റീഫൻ ഈണം നൽകിയ ഗാനം എം ജി ശ്രീകുമാറിനോടൊപ്പം ഉമേഷ് കുമാർ,ശ്രീധന്യ ശ്രീകുമാർ ,ശ്രുതി സുന്ദരേശൻ ,മാളവിക പിള്ള ,ഉദിത് നായർ,നിവേദ്യ എൻ കുറുപ്പ്,നേവ,ഐവ,ആൻഡ്രിയ ഫെലിക്സ്,ദിൽന സാലി,ദക്ഷ അഭിലാഷ്,അഗസ്റ്റീന ബിജു എന്നിവർ പാടിയത് കാലിത്തൊഴുത്തിലായു ഉണ്ണി പിറന്നു…. എന്ന ഗാനമാണ് റിലീസ് ചെയ്യുന്നത്.ഇറ്റലിയിൽ നിന്നുള്ള മലയാളി ബ്രദർ അജിൻ ജോസഫാണ് ഗാനത്തിന്റെ രചന നിർവഹിച്ചിരുന്നത്.ക്രീയേറ്റീവ് ഹെഡ് ഐശ്വര്യാ എസ്സ് കുറുപ്പ്.


