Girl was raped

ഈ വാർത്ത ഷെയർ ചെയ്യാം

അടൂരില്‍ പതിനേഴുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഹയര്‍സെക്കന്ററി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി കൗണ്‍സിലിങ്ങിലാണു പീഡനത്തിന് ഇരയായ വിവരം തുറന്നുപറഞ്ഞത്.

തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഏഴാം ക്ലാസ് മുതല്‍ തുടര്‍ച്ചയായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണു പെണ്‍കുട്ടിയുടെ മൊഴി. കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ 4 പേരെ അറസ്റ്റു ചെയ്തതായി അടൂര്‍ പൊലീസ് അറിയിച്ചു.

6 പേരെ കൂടെ പിടികൂടാനുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട സുഹൃത്തുക്കളും ഒരു അകന്ന ബന്ധുവുമാണു പ്രതികള്‍.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!