ഡൽഹി: കെ പി സി സി പ്രസിഡൻ്റ് സ്ഥാനത്ത് കെ.സുധാകരൻ്റെ പകരക്കാരനായി അടൂർ പ്രകാശിന് സാധ്യത. നിലവിൽ ആറ്റിങ്ങൽ മണ്ഡലത്തിലെ എം പിയാണ് അടൂർപ്രകാശ്.

ക്രിസ്ത്യൻ അല്ലെങ്കിൽ ഈഴവ സമുദായത്തിൽ നിന്ന് വേണം അടുത്ത പ്രസിഡൻ്റ് സ്ഥാനത്തേക്ക് വരേണ്ടത് എന്നാണ് എ ഐ സി സി ക്ക് താല്പര്യമെന്നാണ് റിപ്പോർട്ടുകൾ.
ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് നിരവധി പേർ ഉയർന്ന സാഹചര്യത്തിലാണ് അടൂർ പ്രകാശിന് മുൻ തൂക്കം ലഭിക്കുന്നത്. കൊടിക്കുന്നിൽ സുരേഷിൻ്റെ പേരും പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ കെ സി വേണുഗോപാൽ MP അടക്കം മുതിർന്ന നേതാക്കൾ അടൂരിന് പിൻതുണ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.