നിലയ്ക്കലിൽ കെ എസ് ആർ ടി സിയിൽ നിന്നും തുടങ്ങുന്ന ടിക്കറ് കൊള്ള അങ്ങ് സന്നിധാനത്തെ കടകൾ വരെ നീളുന്നു.

ശബരിമല : സന്നിധാനത്ത് കൊള്ളവില. ഒരു സോഡാ നാരങ്ങക്ക് 30 രൂപ. ഒരു നാരങ്ങ കൊണ്ട് അഞ്ചിലധികം ഇത്തരത്തിൽ എടുക്കുന്നു. 43 രൂപയുള്ള തണ്ണിമത്തൻ ജ്യൂസിന് 54 രൂപ.ഭക്ഷണസാധനങ്ങൾക്ക് അമിത വില ഈടാക്കി ഹോട്ടലുകളും.മൂന്ന് പറോട്ടയും കറിയും 100 രൂപ.ഇതേസമയം പാണ്ടിത്താവളത്തിലെ ശ്രീഹരി ഭവൻ ഹോട്ടളിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി.

മൊത്തത്തിൽ ശബരിമലയിലെത്തുന്ന തീർത്ഥാടകാരെ കാത്തിരിക്കുന്നത് പകൽ കൊള്ളകളാണ്.നിലയ്ക്കലിൽ കെ എസ് ആർ ടി സിയിൽ നിന്നും തുടങ്ങുന്ന ടിക്കറ് കൊള്ള അങ്ങ് സന്നിധാനത്തെ കടകൾ വരെ നീളുന്നു.

ഇതേ സമയം ശബരിമല സന്നിധാനത്തെ കൊളള വില ഈടാക്കുന്ന കടകളിൽ ഡ്യൂട്ടി മജിസ്‌ട്രേറ്റ് പരിശോധന നടത്തി.നിയമ ലംഘനം കണ്ടെത്തിയ മൂന്നു കടകളിൽ നിന്ന് പിഴ ഈടാക്കുകയും പത്തിലധികം കടകൾക്ക് താക്കീത് നല്‍കുകയും ചെയ്തു. സന്നിധാനത്തെ ജ്യൂസ് കട, പാത്രക്കട പാണ്ടിത്താവളത്തിലെ ശ്രീഹരി ഭവൻ ഹോട്ടൽ എന്നിവയാണ് 5000 രൂപ പിഴയടച്ചത്. വ്യാപകമായ പരാതി ഉയർന്നതോടെയാണ് ഇത്‌.